കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാണികള്‍ അടങ്ങിയ ഭക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി. ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റേതാണ് നടപടി. ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ പ്രാണികളുടെ ഉപയോഗത്തില്‍ പ്രചരിച്ച കാര്യങ്ങളെക്കുറിച്ച് 2023ല്‍ പുറപ്പെടുവിച്ച സാങ്കേതിക സമിതിയുടെ അഭിപ്രായം ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ സ്ഥിരീകരിച്ചു.’ഹലാല്‍ ഭക്ഷണത്തിനായുള്ള പൊതു ആവശ്യകതകള്‍’ എന്നതിലെ അംഗീകൃത ഗള്‍ഫ് നിയന്ത്രണമനുസരിച്ച്, ഭക്ഷണത്തില്‍ ഭക്ഷണത്തില്‍ എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് നിരോധിക്കുന്നുവെന്ന് കമ്മിറ്റി പ്രസ്താവിച്ചു. കമ്മിറ്റിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി പ്രാണികള്‍ അടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് അനുവാദമില്ല. കൂടാതെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
