ഖത്തറിൽ വേൾഡ് മലയാളീ ഫെഡറേഷന്റെ ‘മീ വാക്കത്തോൺ’ ശ്രദ്ധേയമായി

InShot 20250209 095954095

ദോഹ: വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിൽ, മിഡിൽ ഈസ്റ്റ് റീജിയണിലുടനീളം സംഘടിപ്പിച്ച ME walkathon ഖത്തറിലും ശ്രദ്ധേയമായി. ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷനുമായി(QIPA)ചേർന്ന് അൽ മുന്തസ പാർക്കിൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിപാടി വേൾഡ് മലയാളീ ഫെഡറഷൻ ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാലയും ഇന്ത്യൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്‌മാനും ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. നാഷണൽ സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ഖത്തർ നാഷണൽ കൗൺസിൽ പരിപാടി സംഘടിപ്പിച്ചത്.

“ഹെൽത്ത്‌ ഫോർ ഓൾ ” എന്ന മിഡിൽ ഈസ്റ്റ് റീജിയന്റെ വെൽനസ് പ്രോഗ്രാമിന്റെ ഭാഗമായി മിഡിൽ ഈസ്റ്റ് ഹെൽത്ത് ഫോറം കോർഡിനേറ്റർ ഡോ. ലാൽ കൃഷ്ണ ഒമാനിൽ നിന്നും പരിപാടിയിൽ പങ്കെടുത്തു. നടക്കുന്നതിലൂടെ എങ്ങനെ കായിക ക്ഷമത കൈവരിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, ഗ്ലോബൽ ബിസിനസ് ഫോറം കോർഡിനേറ്റർ കെ ആർ ജയരാജ്‌,  മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി രുഷര റിജാസ്,  മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് സുനിൽ മാധവൻ,  മിഡിൽ ഈസ്റ്റ് ടൂറിസ്റ്റ് ഫോറം കോർഡിനേറ്റർ പി ടി മനോജ്‌,  ഐ.സി.സി. മുൻ പ്രസിഡന്റ്‌ പി. എൻ. ബാബു രാജ്,  കിംസ് ഹെൽത്ത് ഖത്തറിനെ പ്രതിനിധാനം ചെയ്ത് ഡോ. രാഹുൽ മുനി കൃഷ്ണ , മാർക്കറ്റിങ് ലീഡ് ഇക്ര മസാഹിർ , ബിസിനസ് ഡവലപ്മെന്റ് എക്‌സിക്യൂട്ടീവ് മുഹമ്മദ്‌ സുഹൈൽ പയേരി,  QIPA പ്രസിഡന്റ് സന്തോഷ്‌ കണ്ണൻ പറമ്പിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ ഉൾപ്പെടെ 150-ലധികം പേർ പങ്കെടുത്ത വാക്കത്തോണിന് ശേഷം ശ്രീകല പ്രകാശന്റെ നേതൃത്വത്തിൽ മെഡിറ്റേഷൻ സെഷനും ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading