ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം

vaccine

മനാമ: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം. തീർത്ഥാടകർ എടുത്തിരിക്കേണ്ട വാക്സിൻ സംബന്ധിച്ച മാർ​ഗനിർദേശങ്ങളിറക്കി ആരോ​ഗ്യ മന്ത്രാലയം. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 

ഹജ്ജ് -ഉംറ സീസണിനോടനുബന്ധിച്ച് സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോ​ഗ്യ നിർദേശങ്ങളെതുടർന്നാണ് ഈ അറിയിപ്പ്. രാജ്യത്തെ എല്ലാ പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെ ഈ ആരോ​ഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അം​ഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ സർട്ടിഫിക്കറ്റിന് അഞ്ചു വർഷം വരെ സാധുതയുണ്ടായിരിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading