അബുദാബി: യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൺ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റി കമ്പനിയിൽ സീനിയർ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പീർ മുഹമ്മദ് അദമിനാണ് (41) യുഎഇ ലോട്ടറി അടിച്ചത്. പീർ മുഹമ്മദും തന്റെ 19 സുഹൃത്തുക്കളും ചേർന്നാണ് കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തത്. 20 പേർ ചേർന്ന് 20 ടിക്കറ്റുകളെടുത്തു. അതിലൊന്നായിരുന്നു വിജയിച്ച നമ്പർ.
സമ്മാനതുക 20 പേരും തമ്മിൽ പങ്കിടും. ‘ഞങ്ങൾ വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ സംസാരശേഷി നഷ്ടപ്പെട്ടു; എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ചെലവഴിക്കും. ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുമെന്നും സമ്മാനത്തുക ഉപയോഗിച്ച് എന്തുചെയ്യണമെന്ന് കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും എന്റെ ഭാഗ്യം പരീക്ഷിക്കുമെന്നും പീർ മുഹമ്മദ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
