കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സീൻ നിർബന്ധമാക്കി. രാജ്യത്ത് നിന്നുള്ള തീർത്ഥാടകർ നിർബന്ധമായും വാക്‌സിൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരമാണിത്.
മുതിർന്നവരും ഒരു വയസ്സ് മുതൽ പ്രായമുള്ള എല്ലാ കുട്ടികളും നിർബന്ധമായും മെനിഞ്ചൈറ്റിസ് വാക്സീൻ (എസിവൈഡബ്ള്യു–135) എടുത്തിരിക്കണമെന്നാണ് നിബന്ധന. ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സൗദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സീൻ എടുത്തിരിക്കണം.
വാക്സീൻ എടുത്ത് 10 മുതൽ 15 ദിവസത്തിനകമാണ് ശരീരത്ത് ബാക്ടീരിയയ്ക്ക് എതിരെ പ്രതിരോധ ശേഷി ഉണ്ടാകുന്നത്. അതിനാൽ യാത്രയ്ക്ക് 10 ദിവസം മുൻപേ തന്നെ വാക്സീൻ എടുക്കണമെന്നാണ് നിർദേശം. വാക്സീന് പാർശ്വഫലങ്ങൾ കുറവാണ്. കുത്തിവയ്പ് എടുക്കുന്ന സമയത്ത് ചെറിയ ചുമപ്പ് അല്ലെങ്കിൽ നേരിയ വേദന എന്നിവ മാത്രമാണ് ചിലർക്കുണ്ടാകുന്നത്.
തീർത്ഥാടനത്തിന് പോകുന്നവർ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും നല്ലതാണെന്നും മന്ത്രാലയം നിർദേശിച്ചു. വാക്സീനേഷൻ സർട്ടിഫിക്കറ്റിന് 3 വർഷത്തെ കാലാവധിയുണ്ട്. രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും യാത്രാ ക്ലിനിക്കുകളിലും വാക്സീൻ ലഭിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
