മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി രാജ്യത്തിലെ നിയമവിരുദ്ധമായ വായ്പാ നടപടികളില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വ്യക്തികള്‍ക്ക് അമിത പലിശ നിരക്കില്‍ അനധികൃതമായി വായ്പ നല്‍കുന്നത് എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കള്ളപ്പണം വെളുപ്പിക്കലിലൂടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന അനധികൃത ഫണ്ടുകളാണ് ഇത്തരത്തിലുള്ള വായ്പ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതെന്നും എംബസി വ്യക്തമാക്കി.
ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള സ്രോതസ്സുകളില്‍ നിന്ന് പണം കടം വാങ്ങുന്നത് ഒഴിവാക്കണമെന്നും ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരായ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം അനധികൃത വായ്പകള്‍ വ്യക്തികളെ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാക്കുമെന്നും എംബസി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജാഗ്രത പാലിക്കാനും ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
