പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

InShot 20250113 100825031

തിരുവനന്തപുരം: പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9.30ഓടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ തന്റെ രാജി സ്ഥിരീകരിച്ചു. ഇനി എന്താണ് അൻവറിന്‍റെ അടുത്ത നീക്കത്തിന്‍റെ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

അതേസമയം കഴിഞ്ഞ ദിവസം അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കമെന്നാണ് വിവരം.

2024 സെപ്റ്റംബര്‍ 26നാണ് നിലമ്പൂർ എംഎൽഎ ആയിരുന്ന പി.വി.അന്‍വര്‍ ഇടതുമുന്നണി വിട്ടത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനവും അന്ന് ഉന്നയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading