ഖത്തർ എച്ച്എംസിയിൽ ഇനി മജ്ജ മാറ്റിവയ്ക്കൽ സേവനവും

InShot 20250112 174607691

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ (എച്ച്എംസി) നാഷണൽ സെൻ്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ചിൽ (എൻസിസിസിആർ) ബോൺ മാരോ ട്രാൻസ്പ്ലാൻറ് ജോയിൻ്റ് ക്ലിനിക് (ബിഎംടി ക്ലിനിക്) ട്രാൻസ്പ്ലാൻറ് സ്ഥാപിച്ചു. മജ്ജ മാറ്റിവയ്ക്കൽ രോഗികൾക്ക്, പ്രത്യേകിച്ച് രക്താർബുദവും സിക്കിൾ സെൽ ഡിസീസ്, തലാസീമിയ തുടങ്ങിയ വൈകല്യങ്ങളും ഉള്ളവർക്ക് ക്ലിനിക്കിൽ സേവനം ലഭ്യമാകും. ബോൺ മാരോ ട്രാൻസ്പ്ലാൻറ് ജോയിൻ്റ് ക്ലിനിക്, ട്രാൻസ്പ്ലാൻറിനു മുമ്പുള്ള വിലയിരുത്തലുകൾ, ദേശീയ അന്തർദേശീയ ദാതാക്കളെ കണ്ടുപിടിക്കൽ, ദാതാക്കളുടെ കൗൺസിലിംഗും സമ്മതവും, നേരത്തെയുള്ള പോസ്റ്റ് ട്രാൻസ്പ്ലാൻറ് മാനേജ്മെൻ്റ്, നേരിട്ടുള്ളതും വെർച്വൽ ഫോളോ-അപ്പ് സന്ദർശനങ്ങളും ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ ക്ലിനിക്കിൽ ലഭിക്കും.

2015-ൽ ആരംഭിച്ചതിന് ശേഷം, ബോൺ മാരോ ട്രാൻസ്പ്ലാൻറ് (BMT) പ്രോഗ്രാമിലൂടെ 263 സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകൾ നടത്തി. ആഴ്ചയിൽ അഞ്ച് ദിവസം ക്ലിനിക്ക് പ്രവർത്തിക്കും. സ്പെഷ്യലിസ്റ്റുകളുടെ സേവനവും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading