സീലൈൻ സീസണിൽ ഡിജിറ്റൽ റാഫിൾ നറുക്കെടുപ്പുമായി വിസിറ്റ് ഖത്തർ

InShot 20250112 172804541 1

ദോഹ: സീലൈൻ സീസണോടനുബന്ധിച്ച് വിസിറ്റ് ഖത്തർ ഡിജിറ്റൽ റാഫിൾ നറുക്കെടുപ്പ് ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കായുള്ള സാഹസികത, വിനോദം, ആവേശകരമായ അനുഭവങ്ങൾ എന്നിവയ്ക്ക് പുറമേയാണ് സീലൈൻ സീസൺ സന്ദർശിക്കുന്നവർക്കായി പ്രത്യേക ഡിജിറ്റൽ റാഫിൾ ഡ്രോ അവതരിപ്പിക്കുന്നത്. ഉയർന്ന മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. സീലൈൻ സീസൺ ക്യാമ്പിൽ (ആക്‌റ്റിവിറ്റികൾ, എഫ് ആൻഡ് ബി, ഔട്ട്‌പോസ്റ്റ് അൽ ബരാരി അല്ലെങ്കിൽ ബെൽഖാംസ് ലോഞ്ചുകൾ തുടങ്ങിയ പണമടച്ചുള്ള സേവനങ്ങൾ) ഒരേ ദിവസത്തിനുള്ളിൽ കുറഞ്ഞത് QR200 ചെലവഴിക്കുന്ന സന്ദർശകർക്ക് റാഫിളിൽ പങ്കെടുക്കാം.

നറുക്കെടുപ്പ് ജനുവരി 24-ന് നടക്കും. ഇൻഫർമേഷൻ ഡെസ്‌കിൽ സംശയങ്ങൾക്ക് മറുപടി ലഭിക്കും. റാഫിൾ ഡ്രോ സമ്മാനങ്ങൾ: • ഫോർഡ് ബ്രോങ്കോ– • Cam-Am ATV – Outlander Pro STD HDS Desert Tan 2024 • KAYO 70 ഫുൾ ഓട്ടോ • KAYO 110CC ഫുൾ ഓട്ടോ • KAYO 180 CVT • CF Moto ZForce 800 Trail SSC 2-സീറ്റർ 2025  എന്നിങ്ങനെയാണ്.

https://doha.platinumlist.net/event-tickets/sealine

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading