ഖത്തറില്‍ കരിയര്‍ സേവനങ്ങള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം

SWEEE

ദോഹ: ഖത്തറില്‍ കരിയര്‍ വികസനം ലക്ഷ്യമിട്ട് ഖത്തര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ (ക്യുസിഡിസി) പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഖത്തറിന്റെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, കരിയര്‍ സേവനങ്ങളുടെ ഗുണനിലവാരവും പ്രവേശനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. ഖത്തര്‍ ദേശീയ ദിനത്തിന് മുന്നോടിയായി ആരംഭിച്ച കരിയര്‍ ഡെവലപ്മെന്റ് ടേംസ് സെര്‍ച്ച് എഞ്ചിന്‍ അറബിക് കരിയര്‍ ഗൈഡന്‍സ് വാഗ്ദാനം ചെയ്യുന്നു. കരിയര്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട അറബി പദങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്.

ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, ഏഷ്യ പസഫിക് കരിയര്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ (APCDA) എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമില്‍ അറബിക് ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷ് ഭാഷയും സ്വീകാര്യമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സേവനം നല്‍കും. ലോകമെമ്പാടുമുള്ള അധ്യാപകര്‍, ഗവേഷകര്‍, പരിശീലകര്‍ എന്നിവര്‍ക്കിടയില്‍ സഹകരണം വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading