ഖത്തറില്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വാര്‍ഷികാവധി; നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

qatar central bank

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് ദിവസത്തെ വര്‍ഷാവസാന അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധിയായിരിക്കും.

സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. 2025 ജനുവരി 1,2, തീയതികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയായതിനാല്‍ വാരാന്ത്യ അവധികൂടി കണക്കിലെടുത്ത് (വെള്ളി, ശനി) ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസം തുടര്‍ച്ചയായി അവധിയായിരിക്കും. ജനുവരി 5, ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like