ദോഹ: ഖത്തറിലെ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ ഇ-സേവന പോര്‍ട്ടല്‍ ആരംഭിച്ചു. ടൂറിസം സേവനങ്ങള്‍ക്കായി പൂര്‍ണ്ണമായ സംയോജിത ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുക ലക്ഷ്യമിട്ടാണ് നടപടി. 80-ലധികം സേവനങ്ങള്‍ പുതിയ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.
രാജ്യത്തെ ബിസിനസുകള്‍, ഹോട്ടലുകള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, വ്യക്തികള്‍ എന്നിവര്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാനും ലൈസന്‍സ് പുതുക്കാനും, ആപ്ലിക്കേഷനുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും പേയ്മെന്റുകള്‍ നിയന്ത്രിക്കാനും പോര്‍ട്ടലിലൂടെ സാധിക്കും.
രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവര്‍ത്തന കാര്യക്ഷമതയും ആഗോള നിലവാരം പുലര്‍ത്തുന്നതിനും ഉപഭോക്തൃ പ്രതീക്ഷകള്‍ കവിയുന്നതിനും ഉള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ലൈസന്‍സുകള്‍ എളുപ്പത്തില്‍ സമര്‍പ്പിക്കുകയും പുതുക്കുകയും ചെയ്യാം. ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് നിരീക്ഷിക്കുകയും തത്സമയം അക്കൗണ്ടുകള്‍ നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിയും.
എല്ലാ പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്കും മുഴുവന്‍ സമയവും ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കും. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ടൂറിസം മേഖലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുകയും ചെയ്യും. ഉപയോക്താക്കള്‍ക്ക് e-services.visitqatar.qa എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയും. വ്യക്തികള്‍ക്ക് പേഴ്‌സണല്‍ ഓതന്റിഫിക്കേഷന്‍ സിസ്റ്റം ക്രെഡന്‍ഷ്യല്‍സ് വഴി ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കാനും ലോഗിന്‍ ചെയ്യാനും കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
