ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന് ഇന്ന് തുടക്കമാകും. ഫൈനല്‍ ഉള്‍പ്പെടെ 3 മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകും. ഇന്ന്, ഡിസംബര്‍ 11, 14, 18 തീയതികളിലാണ് മത്സരം നടക്കുന്നത്.
ബ്രസീലിന്റെ ബോട്ടാഫോഗോയും മെക്‌സിക്കോയുടെ സിഎഫ് പച്ചുക്കയും തമ്മിലാണ് ആദ്യ മത്സരം. ഡിസംബര്‍ 11ന് രാത്രി 10.30ന് ഫിഫ ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിലാണ് പോരാട്ടം. ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ മൂന്നാം മത്സരമായ ഫിഫ ഡെര്‍ബി ഓഫ് അമേരിക്കാസാണിത്.
ഡിസംബര്‍ 14ന് ബോട്ടോഫോഗോ പച്ചൂക്ക മത്സര വിജയിയും ഈജിപ്തിന്റെ അല്‍ അഹ്ലിയും തമ്മിലാണ് പോരാട്ടം. 974 സ്റ്റേഡിയത്തില്‍ രാത്രി 10.30ന് മത്സരം നടക്കും. ടൂര്‍ണമെന്റിലെ നാലാമത്തെ മത്സരമായ ഫിഫ ചലഞ്ചര്‍ കപ്പ് ആണിത്. ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. ചലഞ്ചര്‍ കപ്പ് ജേതാക്കളും യൂറോപ്യന്‍ ക്ലബ് ചാംപ്യന്‍സ് റയല്‍ മാഡ്രിഡും തമ്മിലാണ് മത്സരം.
ഫിഫയുടെ റഫറി കമ്മിറ്റി നോമിനേറ്റ് ചെയ്ത ഖത്തറിന്റെ അബ്ദുള്‍റഹ്‌മാന്‍ അല്‍ ജാസിം, താലിബ് സലേം അല്‍മാരി എന്നിവരാണ് റഫറികള്‍. മത്സര ടിക്കറ്റുകള്‍ –https://www.fifa.com/en/tournaments/mens/intercontinentalcup/2024/tickest എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
