വാരാന്ത്യങ്ങള്‍ അടിപൊളിയാക്കാം, സൂഖ് വാഖിഫ് പുഷ്പ മേള തുടങ്ങി

flower fest

ദോഹ: ഖത്തറില്‍ അഞ്ചാമത് പുഷ്പ മേള തുടങ്ങി. സൂഖ് വാഖിഫില്‍ ഡിസംബര്‍ 4 മുതല്‍ 18 വരെ പുഷ്പ മേള നടക്കും. വെസ്റ്റേണ്‍ സ്‌ക്വയറില്‍ രാവിലെ 9 മണിമുതല്‍ രാത്രി പത്ത് വരെ പ്രദര്‍ശനം നടക്കും. ഫാമുകളില്‍ നിന്നും നഴ്‌സറികളില്‍ നിന്നും വ്യത്യസ്തയിനം പൂക്കള്‍, പഴം, പച്ചക്കറിത്തൈകള്‍, അലങ്കാര സസ്യങ്ങള്‍, മരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും.

ആറാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര അറേബ്യന്‍ കുതിര ഷോയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 7 മുതല്‍ ആരംഭിക്കും. ചാമ്പ്യന്‍ഷിപ്പ് ഫോര്‍ പ്യുവര്‍ബ്രെഡ് അറേബ്യന്‍ കുതിരകള്‍ക്കുള്ള ( വിഭാഗം എ) രജിസ്‌ട്രേഷന്‍ ഡിസംബര്‍ 13 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികവും അന്തര്‍ദേശിയവുമായ വ്യക്തികള്‍ക്ക് പങ്കെടുക്കാം. 2025 ജനുവരി 14 മുതല്‍ 16 വരെ പ്രദര്‍ശനം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like