തിരുവനന്തപുരം: കേരളത്തിൽ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യു ആര്‍ പ്രദീപ് എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് നിയമസഭാ മന്ദിരത്തിൽ നടന്നു. നിയമസഭ ഹാളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.
നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ ഇരുവർക്കും സത്യവാചകം ചൊല്ലികൊടുത്തു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. അതേസമയം യുആര്‍ പ്രദീപ് രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
