അബുദാബി: യുഎഇയുടെ ദേശീയ ദിനം ഇനി ‘ഈദ് അല്‍ ഇത്തിഹാദ്’ എന്ന് അറിയപ്പെടും. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക നാമം ‘ഈദ് അല്‍ ഇത്തിഹാദ്’ എന്ന് സംഘാടക സമിതി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുതിയ പേര് ‘യൂണിയന്‍’ അഥവാ (ഇത്തിഹാദ്) എന്ന പ്രമേയത്തെ ഊന്നിപ്പറയുന്നു. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ് പുതിയ തീമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
മാലിന്യം കുറയ്ക്കുക, പുനരുപയോഗം ചെയ്യുക അല്ലെങ്കില്‍ അപ്‌സൈക്ലിംഗ് ചെയ്യുക, വിഭവങ്ങള്‍ പുനരുപയോഗിക്കുക എന്നിവയിലൂന്നിയാണ് ഇത്തവണത്തെ ആഘോഷം. അതേസമയം ആഘോഷത്തിന്റെ പ്രധാന കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഇത്തവണത്തെ ദേശീയ ദിന അവധി. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ്(തിങ്കള്‍, ചൊവ്വ) ദേശീയ ദിന അവധി. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
