ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ഫര്‍ഹാന്‍ മുഹമ്മദലി (17) ആണ് മരിച്ചത്. സ്‌കൂളില്‍ നടന്ന കായിക മേളയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മികച്ച കായികതാരമായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുല്‍ത്താന്‍- കുല്‍തിജാര്‍ ബീഗം ദമ്പതികളുടെ മകനാണ്. മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കി. മരണത്തില്‍ സ്‌കൂള്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
