ഖത്തറില്‍ പ്രഥമ ബോട്ട് ഷോ നവംബര്‍ 6 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

qass

ദോഹ: ഖത്തര്‍ ബോട്ട് ഷോ 2024യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 6ന് ഓള്‍ഡ് ജോഹ തുറമുഖത്ത് ബോട്ട് ഷോ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ബോട്ട് ഷോ ലോകമെമ്പാടുമുള്ള സമുദ്ര വ്യവസായ പ്രമുഖരെ ദോഹയില്‍ ഒരുമിച്ച് കൊണ്ടുവരികയും മേഖലയിലെ വ്യവസായത്തിന് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ചെയ്യുമെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് സിഇഒയും ഖത്തര്‍ ബോട്ട് ഷോ 2024 ന്റെ സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ വൈവിധ്യമാര്‍ന്ന സമുദ്ര, ആഡംബര ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രമുഖ നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറൈന്‍ സ്പോര്‍ട്സ്, ഡൈവിംഗ്, ഫിഷിംഗ് ഉപകരണങ്ങള്‍ എന്നിവയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും. ബോട്ട്, യാച്ച് ഉടമകള്‍, വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍, ക്യാപ്റ്റന്‍മാര്‍, നാവികര്‍, മുങ്ങല്‍ വിദഗ്ധര്‍ തുടങ്ങിയവരുടേയും പങ്കാളിത്തമുണ്ടാകുന്ന ആദ്യ ഖത്തര്‍ ബോട്ട് ഷോയാണിത്.

350ലധികം മറൈന്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഓണ്‍-ഗ്രൗണ്ട് ബോട്ടുകളുടെ ഗംഭീരമായ ലൈനപ്പ് ഷോര്‍ലൈന്‍ ഡിസ്‌പ്ലേയിലുണ്ട്. സന്ദര്‍ശകര്‍ക്ക് വെള്ളത്തില്‍ നൂതനമായ യാച്ചുകള്‍ക്കുള്ള ഓഷ്യാനിക് ഡിസ്‌പ്ലേ പരിശോധിക്കാനും അവസരം ലഭിക്കും. വാട്ടര്‍ സ്പോര്‍ട്സ് ഏരിയയില്‍, സന്ദര്‍ശകര്‍ക്ക് ജലസ്പോര്‍ട്സ് പ്രദര്‍ശനങ്ങളും ഷോകളും വാട്ടര്‍ ഡാന്‍സും ഫയര്‍ വര്‍ക്കുകളും കാണാം. ഏറ്റവും പുതിയ നൂതന സമുദ്ര സാങ്കേതികവിദ്യയും ഉപകരണങ്ങളും പര്യവേക്ഷണം ചെയ്യാനും പഠിക്കാനുമായു എക്‌സിബിറ്റര്‍ ബൂത്തുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കും.

ഖത്തര്‍ ബോട്ട് ഷോയുടെ ആദ്യ പതിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ല പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like