ദോഹ: ഖത്തറില്‍ ശൈത്യകാല കാമ്പിംഗ് സീസണിന്റെ ഭാഗമായി സീലൈനില്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. 2025 ഏപ്രില്‍ 30 വരെ ക്ലിനിക്കില്‍ സേവനങ്ങള്‍ ലഭിക്കും. എല്ലാ വാരാന്ത്യത്തിലും ക്ലിനിക്ക് പ്രവര്‍ത്തിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച് ശനിയാഴ്ച രാത്രി പത്ത് മണിവരെ തുടര്‍ച്ചയായി ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറും സീലൈന്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജരുമായ ഹസന്‍ മുഹമ്മദ് അല്‍ ഹെയില്‍ പറഞ്ഞു. ക്യാമ്പിംഗ് സീസണിലുടനീളം ഈ സമയക്രമം തുടരും.
സീലൈന്‍ ബീച്ച് ഫ്രണ്ടിലാണ് ക്ലിനിക്കുള്ളത്. അതിനാല്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ഏളുപ്പത്തില്‍ ആക്‌സസ് ചെയ്യാനാകും. ആവശ്യമായ സാധനങ്ങളും മരുന്നുകളും ക്ലിനിക്കില്‍ സജ്ജമാണെന്നും എല്ലാത്തരം മെഡിക്കല്‍ അത്യാഹിതങ്ങളിലും സേവനം ലഭ്യമാകുമെന്നും എച്ച്എംസി എമര്‍ജന്‍സ്ി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റും സീലൈന്‍ ക്ലിനിക്കിന്റെ സൂപ്പര്‍വൈസറുമായ ഡോ. വാര്‍ദ അലി അല്‍സാദ് പറഞ്ഞു. ഒരു ഫിസീഷ്യന്റേയും നഴ്‌സിന്റേയും സേവനം പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും. എയര്‍ ആംബുലന്‍സ് സപ്പോര്‍ട്ടിനുള്ള ഹെലിപാഡും സമീപത്ത് ഉണ്ടായിരിക്കും.
ജലദോഷം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ചെറിയ പൊള്ളല്‍, പരിക്കുകള്‍ എന്നിവയുള്‍പ്പെടെ ചെറിയ പ്രശ്‌നങ്ങള്‍ക്ക് ക്ലിനിക്കില്‍ സേവനം ലഭിക്കും. ഗുരുതരമായ സാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സുകളില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റും. 24/7 ആംബുലന്‍സ് സേവനം ലഭ്യമാണ്. രണ്ട് സാധാരണ ആംബുലന്‍സുകള്‍ പ്രദേശത്ത് സ്ഥിരമായി ഉണ്ടായിരിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
