ഹൈദരാബാദ്: തെലങ്കാനയില്‍ മയോണൈസ് ഉപയോഗം നിരോധിച്ചു. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കുന്നതിനാണ് തെലങ്കാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസിലൂടെ ഭക്ഷ്യവിഷ ബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. കഴിഞ്ഞദിവസം മയോണൈസില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഹൈദരാബാദില്‍ ഒരാള്‍ മരണപ്പെടുകയും 15പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഭക്ഷണ ശുചിത്വം മെച്ചപ്പെടുത്തിയും പൊതുജനാരോഗ്യം സംരക്ഷിച്ചും മയോണൈസിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
