ദോഹ: ഖത്തറും ഇന്ത്യയും വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച അഞ്ചാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകള്‍ ഖത്തറിൽ നടന്നു. ഇന്ന്, ഞായറാഴ്ച ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം ആഴത്തിലാക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സ്, പാസ്പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജിയും നയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
