അബുദാബി: അബുദാബിയില്‍ മാലിന്യടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്. പത്തനംതിട്ട കോന്നി സ്വദേശിയായ അജിത് വള്ളിക്കോട് (40) പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) പഞ്ചാബ് സ്വദേശിയുമാണ് മരിച്ചത്.
അബുദാബി അല്‍ റീം ഐലന്റില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഒരാള്‍ കാല്‍ തെറ്റി ടാങ്കിലേക്ക് വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
