ദോഹ: ഖത്തറില്‍ 2024-25 വര്‍ഷത്തേക്കുള്ള ശൈത്യകാല ക്യാമ്പിംഗ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ മാറ്റിയതായി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള (നോര്‍ത്തേന്‍ റീജിയണ്‍) രജിസ്‌ട്രേഷന്‍ നാളെ, ഒക്ടോബര്‍ 22, ചൊവ്വാഴ്ച രാവിലെ എട്ട് മണിമുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 24 വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ‘ബീഅ’ (Bee’ah) മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും രജിസ്‌ട്രേഷന്‍ നടത്താം.
മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
