റിയാദ്: തന്റെ മകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിക്ക് ബ്ലഡ് മണി ഇല്ലാതെ സൗദി പൗരന്‍ മാപ്പ് നല്‍കി. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാപ്പ് പ്രഖ്യാപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍, അസീറിലെ ബെഷ ഗവര്‍ണറേറ്റില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സൗദി പൗരനായ പിതാവ് മാപ്പ് പ്രഖ്യാപിച്ചത്. അതേസമയം മാപ്പ് ലഭിച്ച വ്യക്തിയുടെ പൗരത്വമോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
