ഗസ: ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് പരിക്ക്. അല്‍ ജസീറയിലെ ക്യാമറാമാന്‍ ഫാദി അല്‍ വാഹിദിക്കാണ് പരിക്കേറ്റത്. ദോഹ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വെടിവെയ്പ്പിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്.
കഴുത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ അഖ്‌സ ടിവി ക്യാമറാമാന്‍ മുഹമ്മദ് അല്‍തനാനി ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
