ദോഹ: രാജ്യത്തെ വീടുകളിലുണ്ടാകുന്ന തീപിടിത്തം തടയുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കി. എയര്‍കണ്ടീഷണറുകളില്‍ തീപിടിക്കുന്നത് തടയുന്നതിനും തീപിടിത്തിന് കാരണമാകുന്ന പിഴവുകള്‍ ഒഴിവാക്കുന്നതിനും വീടുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറിക്കിയത്.
എയര്‍കണ്ടീഷണറുകള്‍ (എ സി)തീപിടിക്കുന്നതിനുള്ള പ്രധാന കാരണം തെറ്റായ വൈദ്യുത കണക്ഷനുകളാണ്. വീടുകളിലെ വൈദ്യുത കണക്ഷനുകള്‍ക്ക് ഗുണനിലവാരം കുറഞ്ഞ വയറുകള്‍/ ഫിറ്റിംഗുകള്‍ ഉപയോഗിക്കുന്നതാണ് കാരണം. സ്ഥിരമായി എ സികളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതും തീപിടിത്തത്തിന് കാരണമാകുന്നു. ഇലക്ട്രിക് കണക്ഷനുകളിലെ ലോഡ് കൂടുന്നതും തീപിടിക്കാന്‍ കാരണമായേക്കും.
ഇത് തടയുന്നതിന് വൈദ്യുതി കണക്ഷനുകളില്‍ സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കണം. കണക്ഷനുകള്‍ ഇടയ്ക്കിടെ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. എ സികളുടെ ഫില്‍റ്ററുകള്‍ വൃത്തിയാക്കണം. സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിക്കണം. ആവശ്യമില്ലാത്ത സമയങ്ങളില്‍ എയര്‍കണ്ടീഷണറുകള്‍ ഓഫ് ചെയ്യുക. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് വീടുകളിലെ സുരക്ഷാ നിലവാരം വര്‍ധിപ്പിക്കുകയും അപകടങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
