ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

eeee 1

ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ (QIPA) ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബര്‍ 4ന് വിവിധ കലാ-കായിക മത്സരങ്ങളോടെ സംഘടിപ്പിച്ച ആഘോഷത്തില്‍ വിജയികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവാസികളുടെ വലിയ ജനപങ്കാളിത്തം സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) പ്രതിനിധികളും, ഇന്ത്യ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രതിനിധികളും പങ്കെടുത്തു.WhatsApp Image 2024 10 08 at 10.41.33 AM

ICBF പ്രസിഡന്റ് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. QIPA പ്രസിഡന്റ് സന്തോഷ് കണ്ണംപറമ്പില്‍ അധ്യക്ഷനായ ചടങ്ങില്‍, ICBF സെക്രട്ടറി ബോബന്‍ വര്‍ക്കി, ICBF ജോയിന്‍ സെക്രട്ടറി ദീപക് ഷെട്ടി, വെല്‍ഫെയര്‍ & കമ്മ്യൂണിറ്റി ലീഡര്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. QIPAയുടെ 2025-ലെ കാഴ്ചപ്പാടുകള്‍ മുഖ്യ ഉപദേശകനായ ജോപ്പച്ചന്‍ തെക്കെകൂറ്റ് അവതരിപ്പിച്ചു.WhatsApp Image 2024 10 08 at 10.43.25 AM

കമ്മിറ്റി ഭാരവാഹികളായ നിഷാദ് ഹസ്സന്‍കുട്ടി(സെക്രട്ടറി), സൈമണ്‍ വര്‍ഗീസ് (ട്രഷറര്‍), ലജീഷ് ഷണ്മുഖന്‍ (ജോയിന്റ് ട്രഷറര്‍), ഷബീര്‍ പുത്തന്‍പുരക്കല്‍, സുമേഷ് പുള്ളാണിപറമ്പില്‍, അര്‍ഷാദ് അബ്ദുല്ലഹ്, ജയറാണി സന്തോഷ്, ആദിലാഹ്, രശ്മി രവീന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഖത്തര്‍ ഓര്‍ക്കസ്ട്രായുടെ ഗാനമേളയും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. രംഗപൂജ, തിരുവാതിര, അത്തപ്പൂക്കളം, വടംവലി, കസേര കളി, കൈകൊട്ടിപ്പാട്ട് തുടങ്ങിയ മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് വിവിധ മത്സരങ്ങളോടെ വൈകിട്ട് 7 മണിക്ക് സമാപിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like