കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. പുല്ലൂരാം പാറയിലാണ് അപകടം. ബസിനകത്ത് കൂടുതല്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണ്.
നിയന്ത്രണം വിട്ട് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. സമീപത്തെ കലുങ്കില്‍ ഇടിച്ച ശേഷം ബസ് പുഴയിലേക്ക് മറിഞ്ഞെന്ന് നാട്ടുകാര്‍ പറയുന്നു. കുത്തനെ ബസ് വെള്ളത്തിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഡ്രൈവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
