ദോഹ: ഖത്തറില്‍ ലഹരിക്കടത്ത് കേസില്‍ നൂറിലധികം ഇന്ത്യക്കാര്‍ തടവില്‍. ഇതില്‍ 12 സ്ത്രീകള്‍ ഉള്‍പ്പെടുന്നതായും ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഐസിബിഎഫും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഏജന്റുമാരുടെ ചതിയില്‍ ഉള്‍പ്പെടുന്നവരും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന, ഉള്ളില്‍ എന്താണെന്ന് അറിയാത്ത പാര്‍സലില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നവര്‍ എന്നിവരാണ് തടവിലായവരില്‍ കൂടുതലും. അതിനാല്‍ ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഉള്ളടക്കം അറിയാതെ മറ്റുള്ളവരുടെ പാര്‍സലുകള്‍ കൊണ്ടുവരരുതെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.
ഖത്തറില്‍ മരുന്നുകള്‍ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഡോക്ടറുടെ കുറിപ്പടികളോടെ മാത്രമേ മരുന്നുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് കൊണ്ടുവരാനാകൂ.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
