ഖത്തറില്‍ ഫോണ്‍ കോളുകളിലൂടെ പണം തട്ടല്‍ വ്യാപകം; നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

IMG 20240827 WA0010

ദോഹ: ഖത്തറില്‍ ഫോണ്‍ കോളുകളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍, മെസേജുകള്‍ എന്നിവയില്‍ പ്രതികരിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളില്‍ നിന്ന് വ്യാപകമായി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതോറിറ്റിയെ അറിയിക്കണം. 66815757 എന്ന നമ്പറിലോ cccc@moi.gov.qa എന്നതിലോ അറിയിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like