സ്‌കൂളുകള്‍ തുറക്കാറായി; ഖത്തറില്‍ സംയോജിത ട്രാഫിക് പ്ലാനുമായി ട്രാഫിക് വകുപ്പ്

IMG 20240827 WA0006

ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പുതിയ അധ്യയന വര്‍ഷത്തേക്ക് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫ് പുതിയ സംയോജിത ട്രാഫിക് പ്ലാന്‍ നടപ്പിലാക്കുന്നു. കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ള യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം കൈവരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് മീഡിയ ഓഫീസര്‍ ലഫ്റ്റനന്റ് അബ്ദുല്‍ മൊഹ്സിന്‍ അല്‍ അസ്മര്‍ അല്‍ റുവൈലി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പ്രധാന റോഡുകളിലും സ്‌കൂളുകള്‍ക്കും പോകുന്ന റോഡുകളിലും ഗതാഗതക്കുരുക്ക് കുറയ്ക്കാനും പട്രോളിംഗും ട്രാഫിക് പോലീസും വര്‍ദ്ധിപ്പിച്ച്, പ്രത്യേകിച്ച് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അല്‍ റുവൈലി വിശദീകരിച്ചു.

സ്‌കൂള്‍ വാഹനങ്ങളുടെ ഡോറുകള്‍ കര്‍ശനമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, സ്‌കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ അമിത വേഗത ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like