മഹാരാഷ്ട്ര: വ്യാജ പ്രൊഫൈലിലൂടെ ആൾമാറാട്ടം നടത്തി ഖത്തർ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്സിലായി. മുംബൈ സ്വദേശിയായ രാഹുൽ കാന്താണ് അറസ്റ്റിലായത്. എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്.
വാട്സ് ആപ്പിൽ പ്രഫുൽ പട്ടേലിൻ്റെ ഫോട്ടോ പ്രൊഫൈൽ പിച്ചർ ആക്കി അദ്ദേഹമാണെന്ന വ്യാജേന ഖത്തർ രാജകുടുംബത്തിന് പണം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയും ചെയ്തു. സന്ദേശം ലഭിച്ചയുടൻ രാജകുടുംബം പ്രഫുൽ പട്ടേലുമായി ബന്ധപ്പെട്ടത്തോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
തുടർന്ന് പട്ടേൽ മഹാരാഷ്ട്ര സൈബർ പോലീസിൽ വിവരം അറിയിക്കുകയും ഐടി ആക്ട് 66 ഡി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് വെള്ളിയാഴ്ച മുംബൈയിലെ ജുഹു മേഖലയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ഖത്തർ രാജകുടുംബാംഗം ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
