കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസയുടെ നിബന്ധനകളില്‍ മാറ്റം. തിരഞ്ഞെടുത്ത കേസുകളില്‍ ഫാമിലി വിസയുടെ ശമ്പള പരിധി എടുത്തുകളഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസുഫ് അല്‍ സബാഹ് ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. സര്‍വകലാശാല ബിരുദം ഇല്ലാത്ത ഒരു പ്രവാസിക്ക് വര്‍ക്ക് പെര്‍മിറ്റില്‍ ശമ്പളം KD800 ല്‍ കുറയാത്ത പക്ഷം കുടുംബ വിസയില്‍ ഭാര്യയെയും കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് പുതിയ വ്യവസ്ഥ.
മന്ത്രിതല പ്രമേയം നമ്പര്‍ 957/2019 ലെ ആര്‍ട്ടിക്കിള്‍ 29 ഇനിപ്പറയുന്ന രീതിയില്‍ ഭേദഗതി ചെയ്യുമെന്ന് പ്രമേയത്തിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പറയുന്നു. ഇത് പ്രകാരം പ്രവാസികള്‍ക്ക് ഒരു റെഗുലര്‍ ഫാമിലി വിസ ലഭിക്കുന്നതിന്, വര്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്റെ പ്രതിമാസ ശമ്പളം KD800 ല്‍ കുറവായിരിക്കരുത്.
800 കുവൈത്തി ദിനാറില്‍ കുറയാത്ത ശമ്പളമുള്ള സര്‍വകാശാല ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്ക് ഫാമിലി വിസ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
