ഖത്തറിനെതിരെ തെറ്റായ കാമ്പയിന്‍ നടക്കുന്നതായി കണ്ടെത്തല്‍

IMG 20240709 WA0022

ദോഹ: ഗസയിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ഖത്തറിനെതിരെ തെറ്റായ കാമ്പയിന്‍ നടക്കുന്നതായി കണ്ടെത്തല്‍. ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നിര്‍ണായകമായ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍ മുന്‍പന്തിയിലാണ്. ഇതിനിടെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ലക്ഷ്യമിട്ട് കാമ്പയിന്‍ നടത്തുന്നത്. ദോഹാ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അന്വേഷണത്തില്‍ ഖത്തറിനെതിരെ കാമ്പയിന്‍ നടത്തിയവരെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ചില വെബ്‌സൈറ്റുകള്‍ ഖത്തറിനെ ബഹിഷ്‌കരിക്കാനും ഉപരോധിക്കാനും ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഖത്തര്‍ അമീര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടും കാമ്പയിന്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളില്‍ നിന്നുള്ള വെബ്‌സൈറ്റുകളിലൂടെയാണ് കാമ്പയിന്‍ നടക്കുന്നതെന്നാണ് വിവരം.

അതേസമയം ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഖത്തര്‍ നടത്തുന്ന നിരന്തരമായ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെ ബന്ദികളാക്കിയ നിരവധിപേരെ മോചിപ്പിക്കാന്‍ സാധിച്ചിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like