പ്രവാസികള്‍ക്കായി ‘എയര്‍ കേരള’ വിമാന സർവീസുമായി ദുബായ് വ്യവസായികള്‍

IMG 20240708 WA0015

ദുബായ്: പ്രവാസികള്‍ക്കായി ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് ദുബായ് വ്യവസായികള്‍ പുതിയ എയര്‍ലൈന്‍ ആരംഭിച്ചു. ‘എയര്‍ കേരള’ എന്ന പേരില്‍ ആരംഭിച്ച എയര്‍ലൈന്‍ സര്‍വീസിന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. മന്ത്രാലയത്തില്‍ നിന്ന് പ്രാരംഭ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിച്ചതായി ദുബായ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

‘സെറ്റ്ഫ്‌ളൈ(zettfly) ഏവിയേഷന്‍’ എന്ന പേരിലാണ് എയര്‍ലൈന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്ക് ഷെഡ്യൂള്‍ഡ് കമ്മ്യൂട്ടര്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നടത്താനുള്ള അനുമതി എയര്‍ലൈനുണ്ടെന്ന് ഖലീജ് ടൈംസ് അറിയിച്ചു.

യുഎഇ സംരംഭകരായ അഫി അഹമ്മദ്, അയൂബ് കല്ലട എന്നിവരാണ് ‘എയര്‍ കേരള’യുടെ പിന്നില്‍. സര്‍വീസ് ആരംഭിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ പ്രാദേശിക എയര്‍ലൈനായി പുതിയ എയര്‍ലൈന്‍ മാറും. 2025ൽ സർവീസ് ആരംഭിക്കുമെന്നാണ്  റിപ്പോർട്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like