കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ ബയോമെട്രിക് ഹാജര്‍ നിര്‍ബന്ധമാക്കി

IMG 20240708 WA0026

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് വിരലടയാളം രജിസ്റ്റര്‍ ചെയ്തുള്ള ഹാജര്‍ സംവിധാനം നിര്‍ബന്ധമാക്കി. മന്ത്രാലയത്തിന്റെ ജനറല്‍ ഓഫീസ്, കേന്ദ്ര വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിക്ക് എത്തുമ്പോള്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം.

ഓവര്‍ടൈം ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കും വിരലടയാളം രേഖപ്പെടുത്ത സംവിധാനം ബാധകമാണ്. 2pm, 4pm, 6pm എന്നീ സമയങ്ങളിലാണ് ജീവനക്കാര്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം ജീവനക്കാര്‍ക്ക് ഇഷ്ടാനുസരണം ജോലി സമയം തിരഞ്ഞെടുക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ കൃത്യസമയങ്ങളില്‍ ജോലിക്ക് എത്തുന്നത് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like