ദോഹ: ഖത്തറില്‍ സൈബര്‍ ഭീഷണി നേരിട്ടാല്‍ ബന്ധപ്പെടേണ്ട ഹോട്ട്‌ലൈന്‍ നമ്പര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സൈബര്‍ ബ്ലാക്ക് മെയിലിനോ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കോ ഇരയായാല്‍ ബന്ധപ്പെടേണ്ട ഹെല്‍പ്പ്‌ലൈന്‍ നമ്പറാണ് അതോറിറ്റി പുറത്തിറക്കിയത്. ബോധവല്‍ക്കരണ വീഡിയോ പങ്കുവെച്ചാണ് മന്ത്രാലയം ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ പുറത്തുവിട്ടത്.
ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടിവന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ 2347444, 66815757 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മെട്രാഷ് 2 ആപ്പിലൂടെയും cccc@moi.gov.qa എന്ന ഇ മെയില്‍ വഴിയും അധികൃതരെ വിവരം അറിയിക്കാമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
