ഖത്തര്‍ വെബ് സമ്മിറ്റ് 2025; പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

IMG 20240705 WA0010

ദോഹ: ഖത്തര്‍ വെബ് സമ്മിറ്റ് 2025-ലേക്കുള്ള പ്രീ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും ജൂലൈ 9ല്‍ നടക്കുന്ന ഫ്‌ളാഷ് സെയിലൂടെ ടിക്കറ്റ് വാങ്ങാനും കഴിയും. വെബ് സമ്മിറ്റിന്റെ ന്യൂസ് ലെറ്റര്‍ സബ്‌സ്‌ക്രൈബ് https://qatar.websummit.com/flash-sale/ ചെയ്യുന്നതിലൂടെ ടിക്കറ്റില്‍ 50% ഇളവ് ലഭിക്കും.

2025 ഫെബ്രുവരി 23 – 25 വരെ തീയതികളിലാണ് സമ്മിറ്റ് നടക്കുക. ലോകമെമ്പാടുമുള്ള സാങ്കേതിക വിദ്യയിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ദോഹ എക്‌സിബിഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക.

സമ്മിറ്റിലേക്കുള്ള സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകളും ആരംഭിച്ചു. 2024 ലെ വെബ് സമ്മിറ്റില്‍ 148 ടെക് പങ്കാളികള്‍ പങ്കെടുത്തിരുന്നു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like