യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് വിമാനത്താവളത്തില്‍ ഇ-സിഗരറ്റുകള്‍ക്ക് നിരോധനം

Screenshot 20240705 141131

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-സിഗരറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സിഗരറ്റിന് പകരമായി ഉപയോഗിക്കുന്ന ഉപകരണമാണ് ഇ- സിഗരറ്റുകള്‍. ചെക്ക് -ഇന്‍ ബാഗേജുകളിലും ഹാന്‍ഡ് ലഗേജുകളിലും ഇ-സിഗരറ്റുകള്‍ നിരോധിച്ചിട്ടുണ്ട്.

groy7mdbcaa sdu660731340446548418

സാമൂഹിക മാധ്യമത്തിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഇ-സിഗരറ്റുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like