ദോഹ: ഖത്തറില്‍ വാട്‌സ്ആപ്പ് വഴി ഇനിമുതല്‍ മതപരമായി നിയമ അന്വേഷണങ്ങള്‍ നടത്താം. മത വിധികള്‍ വാട്‌സ്ആപ്പിലൂടെയും ലഭ്യമാക്കുമെന്ന് ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
വാട്‌സ്ആപ്പിലൂടെ തത്സമയ ചാറ്റുകള്‍, ഓഡിയോ റെക്കോഡിംഗ് എന്നിവയിലൂടെ അന്വേഷണങ്ങള്‍ക്ക് പണ്ഡിതന്മാരില്‍ നിന്ന് ഫത്വ മതവിധികള്‍ ലഭിക്കും. 974 50004564 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് മതവിധികള്‍ ലഭ്യമാകുക. ഇതിനായി മന്ത്രാലയം ഇസ്ലാമിക പണ്ഡിതന്മാരേയും ശരീഅത് ഗവേഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഖത്തര്‍ സമയം രാവിലെ എട്ട് മുതല്‍ ഒന്ന് വരേയും വൈകിട്ട് നാല് മണിമുതല്‍ രാത്രി 10 വരേയും സേവനം ലഭിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
