അബുദാബി: യുഎഇയില്‍ റെസിഡന്‍സി വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ പ്രോസസ്സിംഗ് സമയം ഒരു മാസത്തില്‍ നിന്ന് 5 ദിവസമായി വെട്ടിക്കുറച്ചു. എമിറേറ്റുകളിലുടനീളമുള്ള കമ്പനികള്‍ക്കായി ‘വര്‍ക്ക് ബണ്ടില്‍’ വിപുലീകരിക്കുന്നതായും യുഎഇ ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റുകളും റെസിഡന്‍സി വിസകളും ലഭിക്കന്നതിന് ആവശ്യമായ രേഖകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം യുഎഇയിലുടനീളം 30 ദിവസത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറച്ചു.
ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആരംഭിക്കും. ജീവനക്കാരുടെ വിസകളും വര്‍ക്ക് പെര്‍മിറ്റുകളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ പ്ലാറ്റ്‌ഫോം കമ്പനികളെ അനുവദിക്കുമെന്നും മന്ത്രാലയം പത്രസമ്മേളനത്തില്‍ അറിയിച്ചു.
