ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

IMG 20240611 WA0011

ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ ( ഈദ് അല്‍ അദ്ഹ) അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16, ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍ ഉത്തരവിട്ടു. വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴ് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. ജൂണ്‍ 23, ഞായറാഴ്ച മുതല്‍ ഔദ്യോഗിക പ്രവൃത്തിദിവസം പുനരാരംഭിക്കും.

അതേസമയം സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല. രാജ്യത്തെ ബാങ്കുകളുടേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും അവധി ദിവസങ്ങളിലെ പ്രവര്‍ത്തനം സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ തീരുമാനമെടുക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16നാണ് ബലിപ്പെരുന്നാള്‍.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading