അബുദാബി: ലുലുഗ്രൂപ്പില്‍ വിവിധ തസ്തികളിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വര്‍ട്ടൈസിംഗ്, സോഷ്യല്‍മീഡിയ എക്‌സിക്യൂട്ടീവ്, ക്രിയേറ്റീവ് ഡയറക്ടര്‍, പിആര്‍, കോപ്പി റൈറ്റര്‍, മീഡിയ സെല്‍ പ്രൊഫഷണല്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
റേഡിയോ, ടെലിവിഷന്‍, പത്ര മാധ്യമ രംഗത്ത് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. ജൂൺ 10 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. careers@ae.lulumea.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
