താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; ഒമാനില്‍ 25 പ്രവാസികള്‍ അറസ്റ്റില്‍

screenshot 20240427 1435147e2

മസ്‌കത്ത്: ഒമാനില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇരുപത്തി അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ നിന്നാണ് പ്രവാസികള്‍ അറസ്റ്റിലായത്. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പോലീസ് ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിസ്‌വ സ്‌പെഷ്യല്‍ ടാസ്‌ക് പോലീസിന്റെ സഹായത്തോടെ അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പോലീസ് കമാന്റാണ് പ്രവാസികളെ പിടികൂടിയത്. പിടികൂടിയവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ആര്‍ഒപി പ്രസ്താവനയില്‍ വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading