ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പ് മെയ് 24 ന്

img 20240409 wa0046

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് മെയ് 24, വെള്ളിയാഴ്ച നടക്കും. ഐസിബിഎഫുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് അല്‍ ഖോറിലെ കോര്‍ ബേ റസിഡന്‍സിയില്‍ രാവിലെ 9 മണിമുതല്‍ 11 വരെ നടക്കുന്ന ക്യാമ്പില്‍ പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന്‍, പിസിസി സേവനം എന്നിവ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകളുടെയെല്ലാ പകര്‍പ്പുകളുമായി എത്തണമെന്നും എംബസി അറിയിച്ചു. രാവിലെ എട്ട് മണിമുതല്‍ ഓണ്‍ലൈനായി ഫോം പൂരിപ്പിക്കാന്‍ അവസരമുണ്ട്. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading