ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും വേദിയാകുന്നു

screenshot 20240515 140739

ദോഹ: ഫിഫ അറബ് കപ്പിന് ഖത്തര്‍ വീണ്ടും വേദിയാകുന്നു. ടൂര്‍ണമെന്റിന്റെ വരാനിരിക്കുന്ന മൂന്ന് പതിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും. 2025, 2029, 2033 വര്‍ഷങ്ങളില്‍ ഫിഫ അറബ് കപ്പ് ഖത്തറില്‍ നടക്കും. ഫിഫ കൗണ്‍സിലാണ് പ്രഖ്യാപനം നടത്തിയത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന 74-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ചേര്‍ന്ന ഫിഫ കൗണ്‍സിലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം, 2025, 2029, 2033 വര്‍ഷങ്ങളില്‍ ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രസ്താവനയില്‍ ഔദ്യോഗികമായി അറിയിച്ചു.

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading