ദുബായ്: യുഎഇയിലെ മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് വില കൂട്ടി. 3.34 ദിര്‍ഹമാണ് പുതിയ വില. ഏപ്രിലില്‍ 3.15 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.22 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം 3.03 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് 91 പെട്രോളിനും വില കൂട്ടി. കഴിഞ്ഞമാസം 2.96 ദിര്‍ഹമായിരുന്ന പെട്രോള്‍ ലിറ്ററിന് 3.15 ദിര്‍ഹമായി വില ഉയര്‍ത്തി. അതേസമയം ഡീസലിന് വില കുറച്ചു. 3.07 ദിര്‍ഹമാണ് പുതിയ വില. കഴിഞ്ഞ മാസം ലിറ്ററിന് 3.09 ദിര്‍ഹമായിരുന്നു.
നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ അടിസ്ഥാനമാക്കി ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
