ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസികൾക്കായി മീറ്റ് ദ് അംബാസഡർ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായാണ് ഇന്ത്യന്‍ എംബസി മീറ്റ് ദി അംബാസഡര്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത് . മെയ് 2, വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ ഓപ്പണ്‍ ഹൗസ് നടക്കും. പരിപാടിക്ക് ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ നേതൃത്വം നല്‍കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
