മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തി: സൗദിയില്‍ പ്രവാസി വനിത ഡോക്ടര്‍ പിടിയില്‍

screenshot 20240421 233612 1

റിയാദ്: സൗദി അറേബ്യയിലെ ഒരു ഒരു സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കോംപ്ലക്‌സില്‍ നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്ത പ്രവാസി വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ജോലി ചെയ്ത വനിത ഡോക്ടറെ അറസ്റ്റ് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവതിക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.അറസ്റ്റിന് പുറമെ നാല് മാസത്തേക്ക് ആരോഗ്യ മേഖലയില്‍ നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായും മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന് കീഴിലെ കംപ്ലയന്‍സ് ടീമുകളുടെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. രോഗികളുടെ സുരക്ഷ, പൊതുജനാരോഗ്യം, ആരോഗ്യ മേഖലയുടെ സമഗ്രത എന്നിവ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

You May Also Like