ചെറിയ പെരുന്നാളിന് ഖത്തറിലെ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

screenshot 20240405 0054087e2 3

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് തൊഴില്‍ മന്ത്രാലയം മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏതൊക്കെ ദിവസങ്ങളിലാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. ഒന്നാം പെരുന്നാള്‍ ദിവസം മുതലുള്ള അവധിയില്‍ വെള്ളിയാഴ്ച വരുന്നതിനാല്‍ ശനിയാഴ്ച അവധി ലഭിക്കാനും സാധ്യതയുണ്ട്.

അതേസമയം അവധി ദിവസങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിന് ഓവര്‍ടൈം വ്യവസ്ഥകളും അലവന്‍സുകളും ബാധകമാക്കും.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading